ഓസ്‌ട്രേലിയന്‍ വിസ, നിയമങ്ങള്‍, ജീവിതം: നിങ്ങള്‍ക്ക് പ്രയോജനപ്രദമായ SBS Malayalam റിപ്പോര്‍ട്ടുകള്‍ ഇനി വാട്‌സാപ്പില്‍ ലഭിക്കും

Oct 03.png

SBS Malayalam stories are now available on WhatsApp Credit: SBS Malayalam

ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ വാര്‍ത്തകളും അഭിമുഖങ്ങളും വിശദാംശങ്ങളുമെല്ലാം എസ് ബി എസ് മലയാളം പതിവായി റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. അവ നിങ്ങളുടെ വാട്‌സാപ്പിലൂടെ ലഭ്യമാക്കാനും എസ് ബി എസ് മലയാളം സൗകര്യമൊരുക്കുകയാണ്. നിങ്ങള്‍ക്ക് താല്‍പര്യമുള്ള പരിപാടികള്‍ എങ്ങനെ വാട്‌സാപ്പില്‍ കിട്ടും എന്ന കാര്യമാണ് ഇവിടെ വിശദീകരിക്കുന്നത്.


ഓസ്‌ട്രേലിയയിലെ ദേശീയ പൊതുമേഖലാ മാധ്യമശൃംഖലയായ എസ് ബിഎസിലെ മലയാളം പരിപാടി പത്തു വര്‍ഷം പിന്നിടുകയാണ്.

എസ് ബിഎസ് മലയാളം ഫേസ്ബുക്ക് പേജിലൂടെയും, വെബ്‌സൈറ്റിലൂടെയും, വിവിധ പോഡ്കാസ്റ്റിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ് ഭൂരിഭാഗം പേരും ഞങ്ങളുടെ പരിപാടികള്‍ കേള്‍ക്കാറും വായിക്കാറുമുള്ളത്.

അതിനപ്പുറം, വാട്‌സാപ്പിലൂടെ ഇനിമുതല്‍ പരിപാടികള്‍ എത്തിക്കുകയാണ്.

നിങ്ങള്‍ക്ക് ഏറ്റവുമധികം ഉപകാരപ്രദമാകുന്ന പരിപാടികള്‍ മാത്രമാകും വാട്‌സാപ്പ് വഴി എത്തിക്കുക. ഏതു പരിപാടികള്‍ അത്തരത്തില്‍ ലഭിക്കണം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാനും കഴിയും.

തുടക്കത്തില്‍ മൂന്ന് വിഷയങ്ങളിലുള്ള റിപ്പോര്‍ട്ടുകളും പോഡ്കാസ്റ്റുകളുമാണ് വാട്‌സാപ്പിലൂടെ ലഭ്യമാക്കുന്നത്.
  1. ഓസ്‌ട്രേലിയന്‍ കുടിയേറ്റം
  2. ഓസ്‌ട്രേലിയയില്‍ ജീവിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന നിയമങ്ങള്‍ അഥവാ ഓസ്‌ട്രേലിയന്‍ വഴികാട്ടി
  3. ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിജയകഥകള്‍.
ഇതില്‍ ഏതെങ്കിലും വിഭാഗത്തിലുള്ള എസ് ബിഎസ് മലയാളം പരിപാടികള്‍ വാട്‌സാപ്പിലൂടെ ലഭിക്കണമെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് എന്താണ് എന്ന് വിശദീകരിക്കാം.

Step 1:

എസ് ബിഎസ് മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യണം. +61 477 381 155 എന്ന നമ്പര്‍ എസ് ബിഎസ് മലയാളം എന്ന പേരില്‍ സേവ് ചെയ്യുക.
SBS Malayalam WhatsApp
Step 2:

പിന്നെ, ഏത് വിഭാഗത്തിലൂള്ള റിപ്പോര്‍ട്ടുകളാണ് നിങ്ങല്‍ക്ക് ലഭിക്കേണ്ടത് എന്ന കാര്യം വാട്‌സാപ്പ് മെസേജായി ഞങ്ങളെ അറിയിക്കുക.
 
ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമെല്ലാം ലഭിക്കണമെങ്കില്‍ VISA എന്നാണ് മെസേജ് ചെയ്യേണ്ടത്.
SBS Malayalam WhatsApp
ഓസ്‌ട്രേലിയന് വഴികാട്ടി, അഥവാ ഓസ്‌ട്രേലിയന്‍ നിയമങ്ങളെക്കുറിച്ചെല്ലാം അറിയണമെങ്കില്‍ Life എന്ന് മെസേജ് ചെയ്യണം.
5.png
ഓസ്‌ട്രേലയിന്‍ മലയാളികളുടെ വിജയകഥകളെയും, നേട്ടങ്ങളെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ താല്‍പര്യമുള്ളവര്‍ Community എന്ന് ഈ നമ്പരിലേക്ക് മെസേജ് ചെയ്താല്‍ മതി.
SBS Malayalam WhatsApp
ഇത്തരം വിഷയങ്ങളില്‍ ഞങ്ങള്‍ ചെയ്യുന്ന പരിപാടികള്‍ വാട്‌സാപ്പിലൂടെ നിങ്ങള്‍ക്ക് അയച്ചു തരുന്നതായിരിക്കും.

വാട്‌സാപ്പ് മെസേജ് അയയ്ക്കുമ്പോള്‍ സ്വകാര്യതയെക്കുറിച്ച് ചിലര്‍ക്കെങ്കിലും സംശയങ്ങളുണ്ടാകാം.

ഞങ്ങളുടെ സൈബര്‍ സുരക്ഷാ ടീമിന്റെ കൂടെ സഹായത്തോടെയാണ് വാട്‌സാപ്പ് സൗകര്യം നടപ്പാക്കുന്നത്.'
എസ് ബി എസ് പിന്തുടരുന്ന സ്വകാര്യതാ നിയമങ്ങളും സൈബര്‍ സുരക്ഷാ നിയമങ്ങളും പാലിച്ചായിരിക്കും ഈ വാട്‌സാപ്പ് സന്ദേശം.
അതിനാല്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറ്റാര്‍ക്കും ലഭ്യമാകില്ല.

മാത്രമല്ല, ഏതെങ്കിലും ഒരു ഘട്ടത്തില്‍ നിങ്ങള്‍ക്ക് എസ് ബിഎസ് മലയാളം പരിപാടികള്‍ വാട്‌സാപ്പില്‍ ലഭിക്കേണ്ടതില്ല എന്ന് തോന്നിയാല്‍ അണ്‍ സബ്‌സ്‌ക്രൈബ് ചെയ്യാനും കഴിയും.

അണ്‍സബ്‌സ്‌ക്രൈബ് എന്നതിനൊപ്പം, ഏത് വിഭാഗം എന്നു കൂടി മെസേജ് അയച്ചാല്‍ മതി.

ഉദാഹരണത്തിന്, വിസ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ Unsubscribe Visa എന്ന് മെസേജ് ചെയ്യണം.

Unsubscribe All എന്ന് മെസേജ് ചെയ്താല്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നും നിങ്ങളുടെ നമ്പര്‍ ഒഴിവാക്കിയ ശേഷം നമ്പര്‍ ഡെലീറ്റും ചെയ്യും. പിന്നീട് ഈ ഫോണ്‍ നമ്പര്‍ ഞങ്ങള്‍ ഒരു തരത്തിലും സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യില്ല.

മറക്കാതെ എസ് ബി എസ് മലയാളം നമ്പര് സേവ് ചെയ്യുക, എന്നിട്ട് വാട്‌സാപ്പില്‍ മെസേജ് ചെയ്യുക.

Share